കാൺപൂർ ട്രെയിൻ അപകടം : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു

Posted on: November 20, 2016

modi-with-pranab-big

ന്യൂഡൽഹി : കാൺപൂർ ട്രെയിൻ അപകടത്തിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അപകടം നടന്ന പുക്രയാൻ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാൺപൂരിന് സമീപമുള്ള ജില്ലാഭരണകൂടങ്ങളോടും രക്ഷാപ്രവർത്തനത്തിലേർപ്പെടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിർദേശിച്ചിട്ടുണ്ട്.