ട്രെയിൻ അപകടം : മരിച്ചവരുടെ കുടുംബങ്ങൾക്ക് 3.5 ലക്ഷം രൂപയുടെ സഹായം

Posted on: November 20, 2016

ministry-of-railways-big

ന്യൂഡൽഹി : പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ 3.5 ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. ഗുരതരമായ പരിക്കേറ്റവർക്ക് 50,000 രൂപയും പരിക്കേറ്റവർക്ക് 25,000 രൂപയും വീതം സഹായധനം നൽകും.

മധ്യപ്രദേശ് സർക്കർ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും. അപകടത്തെക്കുറിച്ച് റെയിൽവേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചു.