ജി സ്യൂട്ട് : വോഡഫോൺ ഗൂഗിളുമായി സഹകരിക്കുന്നു

Posted on: November 18, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ ഇന്ത്യയുടെ സംരംഭകത്വ സേവന വിഭാഗമായ വോഡഫോൺ ബിസിനസ് സർവീസസ് ഇന്ത്യൻ സംരംഭകർക്ക് ജി സ്യൂട്ട് സേവനങ്ങൾ ലഭ്യമാക്കാൻ ഗൂഗിൾ ക്ലൗഡുമായി സഹകരിക്കും. ഏത് ഉപകരണത്തിൽ നിന്നും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഇന്റലിജന്റ് പ്രൊഡക്ടിവിറ്റി, കമ്യൂണിക്കേഷൻ, കൊളാബറേഷൻ ആപ്ലിക്കേഷനുകൾക്ക് ഉപയോഗത്തിന് അനുസരിച്ച് പണം നൽകുന്ന രീതിയിലുള്ള സേവനമായിരിക്കും ലഭ്യമാക്കുക. പ്രതിമാസ, ത്രൈമാസ, അർധ വാർഷിക, വാർഷിക രീതികളിൽ ഓൺലൈനായോ ചെക്കായോ പണം നൽകാനുള്ള സൗകര്യവും ഇതിനുണ്ടാകും.

ഫോൺ, ഇ-മെയിൽ, ഓൺലൈൻ പിന്തുണകൾ ഇതിനുണ്ടാകും. ഇന്ത്യയിൽ റെഡി ബിസിനസ് സംവിധാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ‘ഭാഗമായാണ് വോഡഫോൺ ബിസിനസ് സർവീസസ് ജി സ്യൂട്ട് ലഭ്യമാക്കാനായി ഗൂഗിൾ ക്ലൗഡുമായി സഹകരിക്കുന്നത്. സ്മാർട്ട് ആയി ജോലി ചെയ്യുവാൻ സഹായിക്കും വിധം ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, കലണ്ടർ, ഹാംഗ്ഔട്ട്‌സ് തുടങ്ങി നിരവധി സേവനങ്ങൾ തൽസമയം സംയോജിപ്പിച്ച് മെഷിൻ ഇന്റലിജൻസ് കൂടി പ്രയോജനപ്പെടുത്തി അവതരിപ്പിക്കും.

ഈ സഹകരണത്തിന്റെ ഫലമായി വോഡഫോൺ എന്റർപ്രൈസസ് ഉപഭോക്താക്കൾക്ക് ഉപയോഗത്തിനനുസരിച്ച് പണം നൽകുന്ന രീതിയിൽ ജി സ്യൂട്ട് സുരക്ഷിതമായും സൗകര്യപ്രഥമായും പ്രയോജനപ്പെടുത്താനാവുമെന്ന് വോഡഫോൺ ബിസിനസ് സർവീസസ് ഡയറക്ടർ നിക് ഗ്ലിഡൻ ചൂണ്ടിക്കാട്ടി.

TAGS: Google | Vodafone |