ജെറ്റ് എയർവേസ് വിന്റർ സെയിൽ ടിക്കറ്റ് ഓഫർ

Posted on: November 17, 2016

jet-airways-airbus-a330-200

കൊച്ചി : ജെറ്റ് എയർവേസ് തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലെ വിന്റർ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം 19 വരെ കുറഞ്ഞ നിരക്കിൽ ഇക്‌ണോമി ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. പാസഞ്ചർ സർവീസ് ഫീസ്, എയർപോർട്ട് ഡെവലപ്‌മെന്റ് ഫീസ്, സർവീസ് ടാക്‌സ്, ഫ്യൂവൽ സർചാർജ് തുടങ്ങിയവയെല്ലാം ഉൾപ്പെടെ 1099 രൂപ മുതലാണ് വൺവേ ടിക്കറ്റ് നിരക്കുകൾ. ഈ ഓഫർ പ്രകാരം വാങ്ങുന്ന ടിക്കറ്റുകൾക്ക് റീഫണ്ട് ലഭ്യമല്ല. എന്നാൽ അധിക തുക നൽകി യാത്രാപദ്ധതിയിൽ മാറ്റം വരുത്തുവാൻ സാധിക്കും.

ചെന്നൈ- കോയമ്പത്തൂർ (1099 രൂപ), ബംഗലുരൂ – ഗോവ (1224 രൂപ), ഡൽഹി – ഉദയപ്പൂർ (1579 രൂപ), കൊൽക്കത്ത – പോർട്ട്‌ബ്ലെയർ (4637 രൂപ), ഹൈദരാബാദ് – പൂനെ (2417 രൂപ), മുംബൈ – ഭുജ് (3517 രൂപ) എന്നിങ്ങനെയാണ് നിരക്ക്. 2016 ഡിസംബർ ഒന്നു മുതൽ 15 ദിവസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കണം.

ശീതകാല ഡിസ്‌കൗണ്ട് വില്പന, ടിക്കറ്റ് ചെലവിൽ മികച്ച തുക ലാഭിക്കുവാൻ അവരെ സഹായിക്കുമെന്ന് ജെറ്റ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷണ്മുഖം പറഞ്ഞു.

TAGS: Jet Airways |