ഇൻഡിഗോ 999 ഓഫർ

Posted on: September 3, 2014

Indigo---B

സ്‌പൈസ്‌ജെറ്റിനും ജെറ്റ് എയർവേസിനും പിന്നാലെ ഇൻഡിഗോ 999 രൂപയുടെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. യാത്രയ്ക്ക് 90 ദിവസം മുമ്പേ ബുക് ചെയ്യുന്ന വൺവേ ടിക്കറ്റുകൾക്കാണ് 999 രൂപ മുതലുള്ള ഓഫർ ബാധകമായിട്ടുള്ളത്. നികുതികളും ഫ്യുവൽ സർചാർജുകളും അടങ്ങിയ നിരക്കാണ് ഇൻഡിഗോ ഈടാക്കുന്നത്.

ഡൽഹി – ജയപ്പൂർ റൂട്ടിൽ 999 രൂപയാണ് ഇൻഡിഗോയുടെ നിരക്ക്. ശ്രീനഗർ – ചണ്ഡിഗഡിൽ 1,399 രൂപയും ബംഗലുരു – ഡൽഹി സെക്ടറിൽ 4,829 രൂപയുമാണ് നൽകേണ്ടത്.