പണംപിൻവലിക്കൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു

Posted on: November 13, 2016

rs-500-100-notes-big

മുംബൈ : ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. ഒരു ദിവസം 10,000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. ഒരാഴ്ച 24,000 രൂപ വരെ പിൻവലിക്കാം. ഒരാൾക്ക് 4,500 രൂപയുടെ പഴയ നോട്ടുകൾ മാറാം. എടിഎം വഴി ഒരു ദിവസം 2,500 രൂപ വരെ പിൻവലിക്കാം.

ചെക്കുകൾ സ്വീകരിക്കാൻ ആശുപത്രികൾക്കും വ്യാപാരികൾക്കും നിർദേശം. സ്വീകരിച്ചില്ലെങ്കിൽ ജില്ലാകളക്ടർമാർക്ക് നടപടിയെടുക്കാം.

ബാങ്കുകളിൽ മുതിർന്ന പൗരൻമാർക്കും നോട്ട്മാറാൻ എത്തുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. ബാങ്കുകൾ ജനങ്ങൡലേക്ക് എത്തി സേവനം നൽകണമെന്ന് ധനമന്ത്രാലയം നിർദേശിച്ചു. പ്രതിസന്ധി രൂക്ഷമായ മേഖലകളെക്കുറിച്ച് ചീഫ് സെക്രട്ടറിമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.