ഹോണ്ടയ്ക്ക് 88 ശതമാനം വില്പന വളർച്ച

Posted on: September 3, 2014

Honda-mobilio-big

ഓഗസ്റ്റിൽ ഹോണ്ട കാർസിന്റെ വില്പനയിൽ 88 ശതമാനം വളർച്ച. വില്പന കഴിഞ്ഞ ഓഗസ്റ്റിലെ 8,913 യൂണിറ്റുകളിൽ നിന്ന് 16,758 യൂണിറ്റുകളായി വർധിച്ചു. അമേസും മൊബിലോയുമാണ് മികച്ച വില്പന നേടുന്നത്. ഓഗസ്റ്റിൽ 460 യൂണിറ്റുകൾ കയറ്റുമതി നടത്തി.

നടപ്പുവർഷത്തെ ഏപ്രിൽ -ഓഗസ്റ്റ് കാലയളവിലെ വില്പന മുൻവർഷം ഇതേകാലയളവിലെ 49,263 യൂണിറ്റുകളിൽ നിന്ന് 73,185 യൂണിറ്റുകളായി.

TAGS: Car Sales | Honda Cars |