ജെറ്റ് എയർവേസ് ബംഗലുരു-സിംഗപ്പൂർ സർവീസ് തുടങ്ങുന്നു

Posted on: November 8, 2016

jet-airways-boeing-737-800

ബംഗലുരു : ജെറ്റ് എയർവേസ് ഡിസംബർ 14 മുതൽ ബംഗലുരു – സിംഗപ്പൂർ പ്രതിദിന സർവീസ് തുടങ്ങുന്നു. ബോയിംഗ് 737 -800 നെക്‌സ്റ്റ് ജനറേഷൻ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ജെറ്റ് എയർവേസിന്റെ നാലാമത്തെ പ്രതിദിന സർവീസാണിത്. നിലവിൽ മുംബൈ, ന്യൂഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്ക് ജെറ്റ് എയർവേസ് സർവീസുണ്ട്.

പുതിയ സർവീസ് ഇന്ത്യയിൽ നിന്ന് ആസിയാൻ രാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുമെന്ന് ജെറ്റ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു.