ജെറ്റ് എയർവേസ് 500 ഓഫർ

Posted on: September 2, 2014

Jet--Airways-B

ഡൊമസ്റ്റിക് ഫ്‌ലൈറ്റുകളിലെ ഇക്‌ണോമി ക്ലാസിൽ 500 രൂപയുടെ ടിക്കറ്റ് ഓഫറുമായി ജെറ്റ് എയർവേസ്. എയർപോർട്ട് ടാക്‌സുകളും മറ്റു സർചാർജുകളും ഇതിനു പുറമെ നൽകണം.

സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ബുക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 2015 ജനുവരി 16 മുതൽ യാത്ര ചെയ്യാവുന്നതാണ്. ഡയറക്ട് ഫ്‌ലൈറ്റുകളിൽ മാത്രമെ ഓഫർ അനുവദിക്കുകയുള്ളുവെന്ന് എയർട്രാവൽ വൃത്തങ്ങൾ പറഞ്ഞു.