ട്വിറ്ററിലൂടെ ഇനി സിനിമ ടിക്കറ്റ്

Posted on: July 13, 2015

Kotak-Mahindra-Social-Comme

മുംബൈ : ട്വിറ്ററിലൂടെ സിനിമ ടിക്കറ്റ് വില്പന സംബന്ധിച്ച് കൊടക് മഹീന്ദ്ര ബാങ്കും പിവിആർ സിനിമാസും ധാരണാപത്രം ഒപ്പുവച്ചു. കൊടക് ബാങ്ക് ഇടപാടുകാർക്ക് മൾട്ടിപ്ലെക്‌സ് ടിക്കറ്റുകൾ ബാങ്കിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വാങ്ങാനാവും. ഇഷ്ടപ്പെട്ട സീറ്റുകളും തെരഞ്ഞെടുക്കാം.

സോഷ്യൽ മീഡിയയെയും ഇ-കൊമേഴ്‌സിനെയും സംയോജിപ്പിച്ച് കൊടക് മഹീന്ദ്ര ബാങ്ക് സോഷ്യൽ കൊമേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ബാങ്ക് കൺസ്യൂമർ ബാങ്കിംഗ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു.