ക്രിക്കറ്റ് കണ്ടന്റ്: യുസി ബ്രൗസർ ട്വിറ്ററും ബിംഗുമായി ധാരണ

Posted on: March 11, 2016

UC-Browser-Big

കൊച്ചി : ആലിബാബ മൊബൈൽ ബിസിനസ് ഗ്രൂപ്പ് സംരംഭമായ യുസി ബ്രൗസർ ക്രിക്കറ്റിംഗ് കണ്ടന്റ് വിതരണത്തിനായി ട്വിറ്ററും മൈക്രോസോഫറ്റ് ബിംഗുമായി സഹകരിക്കുന്നു. ആവേശകരമായ ക്രിക്കറ്റ് സീസണ് മുന്നോടിയായാണ് ഈ സഖ്യം. വിപണി വിഹിതത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രധാന മൊബൈൽ ബ്രൗസറാണ് യുസി ബ്രൗസർ.

യുസി ക്രിക്കറ്റ് എന്ന പരിഷ്‌കരിച്ച ഗേറ്റ്‌വേയിലൂടെയാണ് ക്രിക്കറ്റിംഗ് സംബന്ധിച്ച ഉള്ളടക്കങ്ങൾ യുസി ബ്രൗസർ അവതരിപ്പിക്കുന്നത്. 2013 ൽ പ്രവർത്തനമാരംഭിച്ച യുസി ക്രിക്കറ്റ്, ക്രിക്കറ്റ് ലൈവ് സ്‌കോറുകൾ, വാർത്തകൾ, വീഡിയോകൾ, ലൈവ് ട്വീറ്റുകൾ, ഫോട്ടോ വിശകലനങ്ങൾ, കമന്ററികൾ തുടങ്ങിയ എല്ലാം നൽകുന്നു.

പുതിയ സഖ്യത്തെ തുടർന്ന് ട്വിറ്റർ യുസി ക്രിക്കറ്റിലൂടെ ക്രിക്കറ്റ് മാച്ചുകളെ സംബന്ധിച്ച തൽസമയ വിവരണം, പ്രമുഖ ക്രിക്കറ്റർമാരുടെ ട്വീറ്റുകളും, ട്വിറ്ററിന് മാത്രം ലഭ്യമാകുന്ന മറ്റ് ഉള്ളടക്കങ്ങളും നൽകും. ബിംഗ് ആവട്ടെ യുസി ക്രിക്കറ്റ് വഴി കളികളെക്കുറിച്ചുള്ള പ്രവചനങ്ങൾ തങ്ങളുടെ ബിംഗ് പ്രെഡിക്റ്റ്‌സ് വഴി നൽകുന്നതാണ്. കളികൾ നടക്കുന്ന സമയത്തുടനീളം സജീവ അപ്‌ഡേറ്റുകളുമായി ഉപഭോക്താവിന് കളി നേരിൽ കാണുന്ന അതെ അനുഭവം പ്രദാനം ചെയ്യാനാണ് യുസി ക്രിക്കറ്റ് ശ്രമിക്കുന്നത്.