ടൊയോട്ട 65 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു

Posted on: October 21, 2015

Toyota-Yaris-Big

ടോക്കിയോ : ടൊയോട്ട മോട്ടോർ ലോകവ്യാപകമായി 65 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നു. പവർവിൻഡോ സ്വിച്ചിന്റെ തകരാറുകൾ പരിഹരിക്കുന്നതിനാണ് യാരിസ്, കൊറോള, കാംറി കാറുകൾ തിരിച്ചുവിളിക്കുന്നത്.

2005 ജനുവരിക്കും 2010 ഡിസംബറിനും മധ്യ നിർമ്മിച്ച കാറുകളിലാണ് തകരാറ് കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയിൽ 27 ലക്ഷവും യൂറോപ്പിൽ 12 ലക്ഷവും ജപ്പാനിൽ ആറ് ലക്ഷവും കാറുകളാണ് തിരിച്ചുവിളിക്കുന്നത്.