16
Thursday
May 2024
May 2024
കോഴിക്കോട് – ഷാർജ സർവീസുമായി ജെറ്റ് എയർവേസ്
Posted on: October 10, 2016
മംഗലാപുരം : ജെറ്റ് എയർവേസ് ഒക്ടോബർ 30 മുതൽ കോഴിക്കോട് – ഷാർജ പ്രതിദിന സർവീസ് ആരംഭിക്കുന്നു. നിലവിൽ മംഗലാപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഷാർജ സർവീസുകളുണ്ട്. പ്രതിദിന സർവീസ് വഴി ഷാർജയുമായി ബന്ധിപ്പിക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ നഗരമായി കോഴിക്കോടു മാറും.
കോഴിക്കോട്ടു നിന്നു ദിവസവും രാത്രി 9.25 ന് പുറപ്പെടുന്ന വിമാനം (9W 208) ഷാർജയിൽ പ്രാദേശിക സമയം രാത്രി 11.55-ന് എത്തിച്ചേരും. മടക്കയാത്ര ഷാർജയിൽനിന്നു (9W 207) പ്രാദേശിക സമയം വൈകുന്നേരം 4.20 ന് പുറപ്പെട്ട് രാത്രി 9.45 ന് കോഴിക്കോട്ട് എത്തും.
ഇന്ത്യ – യുഎഇ സെക്ടറിലെ ഏറ്റവും ജനപ്രിയ എയർലൈൻ സർവീസായി ജെറ്റ് എയർവേസ് മാറിയിരിക്കുകയാണെന്ന് ജെറ്റ് എയർവേസിന്റെ വോൾടൈം ഡയറക്ടർ ഗൗരാംഗ് ഷെട്ടി പറഞ്ഞു.
News in this Section