റോണ ഫെയർഹെഡ് ബി ബി സി ട്രസ്റ്റ് ചെയർപേഴ്‌സൺ

Posted on: August 31, 2014

Rona-Fairhead-big

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ബി ബി സി) ട്രസ്റ്റ് ചെയർപേഴ്‌സണായി റോണ ഫെയർഹെഡിനെ നിയമിച്ചു. നേരത്തെ എച്ച് എസ് ബി സി ബാങ്കിംഗ് ഗ്രൂപ്പിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

ഹാർവാഡ് സർവകലാശാലയിൽ നിന്നും എംബിഎ പൂർത്തിയാക്കിയ ഫെയർഹെഡ് പെപ്‌സികോ ബോർഡിലും പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ബ്രിട്ടൺന്റെ ബിസിനസ് അംബാസഡറായി പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഫെയർഹെഡിനെ നിയമിച്ചിരുന്നു.