ഒമാൻ എയർ കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് തുടങ്ങും

Posted on: September 19, 2016

oman-air-a-330-300-big

ഹൈദരാബാദ് : ഒമാൻ എയർ ഇന്ത്യയിൽ കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് ആരംഭിക്കും. അനുമതി കിട്ടുന്ന മുറയ്ക്ക് കോൽക്കത്ത, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങും. മസ്‌ക്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് ഒരു സർവീസ് നിലവിലുണ്ട്.

ഇപ്പോൾ ഇന്ത്യയിലെ 11 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 126 ഫ്‌ളൈറ്റുകളാണ് ഒമാൻ എയർ ഓപറേറ്റ് ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള ഒമാൻ എയർ ഫ്‌ളൈറ്റുകളിൽ 85-90 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടർ നിലനിർത്താൻ കഴിയുന്നുണ്ടെന്നും കൺട്രി മാനേജർ ഭാനു മോഹൻ കൈല പറഞ്ഞു.

TAGS: Oman Air |