ലാലേട്ടനൊപ്പം കണ്ണൻദേവൻ ചായ കുടിക്കാൻ അവസരം

Posted on: August 29, 2014

Kannandevan-Teaഓണക്കാലത്ത് സൂപ്പർതാരം മോഹൻലാലിനൊപ്പം ഒത്തുചേരാൻ കണ്ണൻദേവൻ അവസരം ഒരുക്കുന്നു. കണ്ണൻദേവൻ സംഘടിപ്പിക്കുന്ന മത്സരിത്തിൽ പങ്കെടുക്കുന്നവരിൽ ഓരോ ദിവസവും തെരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തർക്കു ലാലേട്ടനൊപ്പം കണ്ണൻദേവൻ ചായ കുടിക്കാനുള്ള അവസരം ലഭിക്കും. സെപ്റ്റംബർ ആറു വരെയാണ് മത്സരകാലാവധി. മത്സരത്തിൽ പങ്കെടുക്കുന്നവരിൽനിന്നും ഒരു രൂപ വീതം തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന് നല്കും.

എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിൽനിന്നും സപ്ലൈകോ സ്‌റ്റോറുകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കപ്പ് കണ്ണൻദേവൻ ചായയും ഒപ്പം മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഇവിടെ ഷോപ്പിംഗ് നടത്തുന്നവർ 09212446500 എന്ന ടോൾ ഫ്രീ ഐവിആർ നമ്പരിലേയ്ക്ക് മിസ്ഡ് കോൾ നൽകണം.

ഉടൻതന്നെ മത്സരാർത്ഥികൾക്ക് മോഹൻലാലിൽനിന്നും ഒരു ഐവിആർ കോൾ ലഭിക്കും. രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം നല്കണം. മറ്റു ജില്ലകളിലുള്ളവർക്കും ഈ ടോൾഫ്രീ നമ്പരുകളിലേയ്ക്ക് മിസ്ഡ് കോൾ നല്കി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ദിവസവും തെരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തർക്കു ലാലേട്ടനൊപ്പം കണ്ണൻദേവൻ ചായ കുടിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ 6500 പേർക്കു മറ്റു സമ്മാനങ്ങളും ലഭിക്കുമെന്ന് ടാറ്റ ഗ്ലോബൽ ബിവറേജസ് ഇന്ത്യ, സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റും മാർക്കറ്റിംഗ് ഹെഡുമായ വിക്രം ഗ്രോവർ പറഞ്ഞു.