സ്‌നോമാൻ ഐപിഒയ്ക്ക് 60 മടങ്ങ് അപേക്ഷകർ

Posted on: August 29, 2014

Snowman-Logistics-B

സ്‌നോമാൻ ലോജിസ്റ്റിക്‌സിന്റെ 197 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് 60 മടങ്ങ് അപേക്ഷകർ. പത്തുരൂപ മുഖവിലയിലുള്ള ഓഹരികൾ 47 രൂപ പ്രൈസ് ബാൻഡിലാണ് ബംഗളുരു ആസ്ഥാനമായുള്ള സ്‌നോമാൻ ഐപിഒ നടത്തിയത്. ആകെ 197 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്ന ഇഷ്യുവിന് 9,200 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്.

ഗേറ്റ്‌വേ ഡിസ്ട്രിപാർക്‌സാണ് സ്‌നോമാന്റെ പ്രമോട്ടർ. ഏപ്രിലിൽ വണ്ടർല ഹോളിഡെയ്‌സിന്റെ ഐപിഒയ്ക്ക് 38 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു.