ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ പ്രൈം ഹോസ്പിറ്റൽ ഏറ്റെടുത്തു

Posted on: August 28, 2014

Prime-Hospital-B

ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ദുബായിലെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഹൈദരാബാദിലെ പ്രൈം ഹോസ്പിറ്റൽസിൽ നിർണായക ഓഹരിപങ്കാളിത്തം നേടി. 72 കോടി രൂപ (12 മില്യൺ ഡോളർ) മുതൽമുടക്കിയാണ് ആസ്റ്റർ ആന്ധ്രപ്രദേശിൽ ചുവടുറപ്പിക്കുന്നത്.

പ്രൈം ഹോസ്പിറ്റൽസിന് ഹൈദരാബാദിലെ അമീർപെട്ടിലും (250 കിടക്കകൾ) കുക്കട്പളളിയിലും (110 കിടക്കുകൾ) ഓരോ യൂണിറ്റുകളുണ്ട്. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ, എംആർഎഫ്, ബിഎസ്എൻഎൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തുടങ്ങി നിരവധി കോർപറേറ്റ് ക്ലയന്റുകളും പ്രൈം ഹോസ്പിറ്റലിനുണ്ട്. ശ്രീ സായിനാഥ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് 2007 ലാണ് പ്രൈം ബ്രാൻഡിൽ ഹെൽത്ത്‌കെയർ ബിസിനസ് ആരംഭിച്ചത്.