എയർഇന്ത്യ വെബ്‌സൈറ്റ് സ്തംഭനം തുടരുന്നു

Posted on: August 28, 2014

Airindia-Dreamliner-big

എയർഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച് നൂറു രൂപയ്ക്ക് ഓഫർ ചെയ്ത ടിക്കറ്റ് സ്വന്തമാക്കാൻ ഓൺലൈൻ ബുക്കിംഗിലുണ്ടായ തിരക്കിൽ ഇന്നലെ രാവിലെ എയർഇന്ത്യ വെബ്‌സൈറ്റ് സ്തംഭിച്ചു. വെബ്‌സൈറ്റിന്റെ തകരാറു പരിഹരിക്കാൻ ഇന്നു രാവിലെ വരെ കഴിഞ്ഞിട്ടില്ല.

വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്ത നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിന്റെ സെർവർ തകരാറിലായതാണ് ബുക്കിംഗ് സ്തംഭിക്കാൻ കാരണമെന്ന് എയർഇന്ത്യ അധികൃതർ വിശദീകരിച്ചു. ഇന്ധനസർചാർജും നികുതികളും ഉൾപ്പെടുത്താതെയാണ് നൂറു രൂപയ്ക്ക് എയർഇന്ത്യ ടിക്കറ്റ് ഓഫർ നൽകിയത്. ഓഗസ്റ്റ് 27 മുതൽ 31 വരെയാണ് ഓഫർകാലാവധി.