എയർ ഇന്ത്യ 500 പൈലറ്റുമാരെ റിക്രൂട്ട്‌ചെയ്യാൻ ഒരുങ്ങുന്നു

Posted on: July 27, 2016

Air-India-Flights-Big

ന്യൂഡൽഹി : എയർ ഇന്ത്യ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 പൈലറ്റുമാരെയും 1,500 കാബിൻ ക്രൂവിനെയും റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം 250 പൈലറ്റുമാരെ റിക്രൂട്ട്‌ചെയ്തു.

ഇപ്പോൾ 858 പൈലറ്റുമാരാണ് എയർ ഇന്ത്യയിലുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 100 പൈലറ്റുമാർ എയർ ഇന്ത്യ വിടുകയും ചെയ്തു. ഫ്‌ളീറ്റ് വികസനം ലക്ഷ്യമിട്ടാണ് കൂടുതൽ പൈലറ്റുമാരെയും കാബിൻ ക്രൂവിനെയും റിക്രൂട്ട് ചെയ്യുന്നത്.