കൊച്ചിൻ ഷിപ്പ്‌യാർഡിൽ പുതിയ ഡ്രൈ ഡോക്ക്

Posted on: July 21, 2016

Cochin-Shipyard-Big-aന്യൂഡൽഹി : കൊച്ചി കപ്പൽ നിർമാണ ശാലയിൽ പുതിയ ഡ്രൈ ഡോക്ക് നിർമിക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പദ്ധതിക്ക് 1799 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ളത്.

എൽഎൻജി, വിമാനവാഹിനി, ഡ്രിൽ, മണ്ണുമാന്തി കപ്പലുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും പുതിയ ഡോക്കിൽ സംവിധാനമുണ്ടാകും. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ നിലവിലുള്ള സ്ഥലത്താകും പുതിയ ഡോക്ക് നിർമാണം.