അതിസമ്പന്നരായ സെലിബ്രെറ്റികളുടെ ഫോബ്‌സ് ലിസ്റ്റിൽ ഷാറൂഖ് ഖാനും അക്ഷയ കുമാറും

Posted on: July 12, 2016

Shah-Rukh-Khan-Big-a

മുംബൈ : ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 100 സെലിബ്രെറ്റികളുടെ ഫോബ്‌സ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ഷാറൂഖ് ഖാനും അക്ഷയ് കുമാറും ഇടംപിടിച്ചു. 170 മില്യൺ ഡോളർ വരുമാനമുള്ള അമേരിക്കൻ ഗായകൻ ടെയ്‌ലർ സ്വിഫ്റ്റ് ആണ് ഒന്നാമത്.

ലിസ്റ്റിൽ 86 സ്ഥാനത്തുള്ള ഷാറൂഖ് ഖാന് 33 മില്യൺ ഡോളർ (200 കോടിയിലേറെ രൂപ) ആണ് വരുമാനം. പട്ടികയിൽ 94 സ്ഥാത്തുള്ള അക്ഷയകുമാറിന്റെ വരുമാനം 31.5 മില്യൺ ഡോളറുമാണ്. ഫോബ്‌സ് സെലിബ്രെറ്റി ലിസ്റ്റിലെ 15 പേർ വനിതകളാണ്.