അക്ഷയ് കുമാര്‍ പോളസി ബസാര്‍ ബ്രാന്‍ഡ് അംബാസഡര്‍

Posted on: September 24, 2020

 

 

കൊച്ചി : ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് വിപണന കേന്ദ്രമായ പോളിസി ബസാര്‍ ഡോട്ട് കോമിന്റെ ബ്രാന്‍ഡ് അംബാസഡറായി അക്ഷയ് കുമാറിനെ നിയമിച്ചു. പത്തുലക്ഷത്തിലധികം ഉപഭോക്താക്കളാണ് പോളിസി ബസാറിനുള്ളത്.

ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് പരിരക്ഷാ വിടവ് നികത്താന്‍ സമഗ്രമായ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം ലക്ഷ്യമിട്ടാണ് അക്ഷയ് കുമാറിന്റെ നിയമനം. ഇതിന്റെ ഭാഗമായി ആപ് കി സൈഡ് ഹേ എന്ന പുതിയ പ്രചാരണ കാമ്പയ്ന്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കും.

ടേം ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, സീറോ കമ്മീഷന്‍ യൂലിപ്സ് മോട്ടോര്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയ ഉത്പന്നങ്ങള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കി മാറ്റും. പോളിസി നല്‍കല്‍ തുടങ്ങിയ സേവനങ്ങളും ക്ലെയിമുകളും അനായാസം ലഭ്യമാക്കും.

ആരോഗ്യ, ടേം ലൈഫ് ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതാണ് അക്ഷയ് കുമാറിന്റെ പുതിയ പ്രചാരണ പരിപാടി.

പോളിസി ലഭ്യമാക്കലിനോടൊപ്പം പ്രാധാന്യം വിപണനാനന്തര സേവനത്തിനും തങ്ങള്‍ കല്‍പ്പിക്കുന്നുണ്ടെന്ന് പോളിസി ബസാര്‍ ഡോട്ട് കോം ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് തലവന്‍ സമീര്‍ സേഥി പറഞ്ഞു.

പോളിസി ഉടമകള്‍ക്കുള്ള കമ്പനിയുടെ സമാനകളില്ലാത്ത ആ സേവനവും പിന്തുണയുമാണ് അക്ഷയ്കുമാര്‍ അവതരിപ്പിക്കുന്നതെന്ന് പോളിസി ബസാര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ശരത്ലാല്‍ പറഞ്ഞു. മഹാമാരിക്കാലത്ത്, ഉപഭോക്താക്കളുടെ വിശ്വാസം കൂടുതല്‍ ഉറപ്പിക്കാനും കമ്പനിക്കു കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.