ബജറ്റ് സ്വാഗതാർഹമെന്ന് കേരള ട്രാവൽമാർട്ട്

Posted on: July 8, 2016

Johny-Abraham-George-big

കൊച്ചി : ടൂറിസം മേഖലയിൽ നാലുലക്ഷത്തോളം തൊഴിലവസരങ്ങൾ വിഭാവനം ചെയ്യുന്ന സംസ്ഥാന ബജറ്റിനെ കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോർജ്ജ് സ്വാഗതം ചെയ്തു.

ടൂറിസം മേഖലയ്ക്ക് ബജറ്റിൽ നൽകിയിരിക്കുന്ന മുൻഗണന വ്യക്തമാണെന്ന് അബ്രഹാം ജോർജ്ജ് പറഞ്ഞു. ഈ രംഗത്ത് കൂടുതൽ തൊഴിലസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ സംസ്ഥാനത്തിന് സാമ്പത്തിക വളർച്ചയും വികസനവും കൈവരും. നിലവിലുള്ള കേന്ദ്രങ്ങളുടെ വികസനത്തിനും പുതിയ വിനോദസഞ്ചാര പ്രദേശങ്ങൾ വികസിപ്പിക്കാനുമുതകുന്ന 1000 പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഡംബര നികുതിയിൽ ഇളവ് നക്ഷത്ര ഹോട്ടലുകൾ സാധാരണക്കാരന് കൂടുതൽ പ്രാപ്യമാകാൻ സഹായിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് നിർദ്ദേശങ്ങൾ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാണ്. മാലിന്യ സംസ്‌കരണത്തിനായി വകയിരുത്തലുകൾ ഏറ്റവും ഗുണം ചെയ്യുന്നത് വിനോദസഞ്ചാര വ്യവസായത്തിനാണ്. ടൂറിസം മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ 300 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നതെന്നും അബ്രഹാം ജോർജ്ജ് കൂട്ടിച്ചേർത്തു.