ടാറ്റാ മോട്ടോഴ്‌സിന് 8 ശതമാനം വില്പന വളർച്ച

Posted on: July 3, 2016

Tata-Motors-showroom-big

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന് ജൂണിൽ 8 ശതമാനം വില്പന വളർച്ച. വില്പന 2015 ജൂണിൽ 40,869 യൂണിറ്റുകളിൽ നിന്ന് 2016 ജൂണിൽ 44,276 യൂണിറ്റുകളായി. ആഭ്യന്തരവില്പന 8 ശതമാനം വർധിച്ച് 38,673 യൂണിറ്റുകളായി.

പാസഞ്ചർ കാറുകളുടെ വില്പന 8,516 യൂണിറ്റുകളിൽ നിന്ന് 11,705 യൂണിറ്റുകളായി. കയറ്റുമതി 5,046 യൂണിറ്റിൽ നിന്ന് 11 ശതമാനം വർധിച്ച് 5,603 യൂണിറ്റുകളായി.