റോക്ക ഗ്രൂപ്പ് ഉത്പാദനം വർധിപ്പിക്കുന്നു

Posted on: July 1, 2016

Roca-Bathroom-Products-Big

മുംബൈ : സ്പാനീഷ് ബാത്ത്‌റൂം ബ്രാൻഡായ റോക്ക ഗ്രൂപ്പ് ഇന്ത്യയിൽ വികസനത്തിന് ഒരുങ്ങുന്നു. ഉത്പാദനം വർധിപ്പിക്കാനായി പ്രതിവർഷം 50-60 കോടി രൂപ വീതം ചെലവഴിക്കും.

അർമാനി റോക്ക, ലൗഫെൻ, ജോൺസൺ സൂസി, റോക്ക, പാരിവേർ, ജോൺസൺ പെഡർ എന്നിവയാണ് റോക്ക ഗ്രൂപ്പിന്റെ ബ്രാൻഡുകൾ. വില്പനയുടെ 85 ശതമാനവും പാരിവേറിന്റെ സംഭാവനയാണ്.

ആഭ്യന്തരവിപണിക്ക് പുറമെ ഇന്ത്യയിൽ നിന്ന് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുമുണ്ട്. റോക്ക ബാത്ത്‌റൂം പ്രോഡക്ട്‌സിന് ഇന്ത്യയിൽ ഏഴ് ഫാക്ടറികളാണുള്ളത്. ആഗോളതലത്തിൽ 76 ഫാക്ടറികളുമുണ്ട്.