സ്‌കൂൾ ശുചിമുറികൾ സൗജന്യമായി നവീകരിക്കാൻ പാരിവേർ

Posted on: January 13, 2016

Parryware-Public-Bathrooms-

കൊച്ചി : സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങളിലെ ശുചിമുറികൾ പാരിവേർ സൗജന്യമായി നവീകരിക്കും.
2016 ആദ്യ മൂന്ന് മാസക്കാലത്ത് തമിഴ്‌നാട്ടിലേയും രാജസ്ഥാനിലേയും 18 സ്‌കൂളുകളിലാണ് നവീകരണം നടക്കുക. പിന്നീട് ഇത് കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം കോയമ്പത്തൂർ, ഇൻഡോർ, ഈറോഡ്, ഭിവണ്ടി, ശ്രീപെരുമ്പത്തൂർ, പന്ത്‌നഗർ, ആൽവാർ, റാണിപ്പെട്ട് എന്നിവിടങ്ങളിലെ 23 സ്‌കൂളുകളിലെ ശുചിമുറികളുടെ നവീകരണം പാരിവേർ ഏറ്റെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ലക്ഷ്യമിട്ടുള്ള ചെറിയൊരു കാൽവയ്പാണ് പാരിവേറിന്റേതെന്ന് റോക്കാ ബാത്‌റൂം പ്രോഡക്ട്‌സ് മാനേജിംഗ് ഡയറക്ടർ പോ അബല്ലോ പെല്ലിസർ പറഞ്ഞു.