പുതിയ ബ്രാൻഡ് പ്രതിഛായയുമായി പാരിവെയർ

Posted on: July 24, 2015
ഡൽഹിയിൽ നടന്ന ചടങ്ങിൽ പെരിസാദ് സൊറാബിയനും റോക്കാ ബാത്‌റൂം പ്രൊഡക്റ്റ്‌സ് മാനേജിംഗ് ഡയറക്ടർ പോ അബെല്ലോയും ചേർന്ന് പാരിവെയറിന്റെ പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നു.

ഡൽഹിയിൽ നടന്ന ചടങ്ങിൽ പെരിസാദ് സൊറാബിയനും റോക്കാ ബാത്‌റൂം പ്രൊഡക്റ്റ്‌സ് മാനേജിംഗ് ഡയറക്ടർ പോ അബെല്ലോയും ചേർന്ന് പാരിവെയറിന്റെ പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നു.

കൊച്ചി : പ്രമുഖ ബാത്‌റൂം ഉൽപന്ന ബ്രാൻഡായ പാരിവെയർ പുതിയ ബ്രാന്റ് പ്രതിച്ഛായയോടെ പുതുമ നിറഞ്ഞ ബാത് റൂം ഉത്പന്നങ്ങൾ വിപണിയിലിറക്കി. റോക്ക ബാത്ത് റൂം പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പോ അബെല്ലോ, പ്രശസ്ത സെലിബ്രിറ്റി മദർ പെരിസാദ് സൊറാബിയൻ എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ഉത്പന്നങ്ങൾ അവതരിപ്പിച്ചത്.

ഉന്നതനിലവാരത്തിലുള്ളതും സൗന്ദര്യത്തികവാർന്നതുമായ ബാത് റൂം ഉൽപ്പന്നശ്രേണിയാണ് പാരിവെയർ അവതരിപ്പിക്കുന്നത്. 30 % വിപണി വിഹിതവുമായി ഇന്ത്യൻ ഭവനങ്ങളിലെ സാന്നിധ്യം വർധിപ്പിച്ച് വിപണി നേതൃത്വം പിടിച്ചെടുക്കുകയെന്ന ദൗത്യത്തിലാണ് പാരിവെയർ.

റീട്ടെയ്ൽ സാന്നിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ ഡീലർഷിപ്പുകൾ, ഗുണനിലവാരത്തിലെ അതീവ ശ്രദ്ധ, പുതിയ ബിസിനസ് ചാനലുകൾ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകും. ഏഴ് നിർമാണശാലകളാണ് കമ്പനിയ്ക്കുള്ളത്. വരും വർഷങ്ങളിൽ ഉത്പാദനവർധന, ഗവേഷണന വികസന പ്രവർത്തനം, പുതിയ ഉത്പന്നങ്ങൾ എന്നിവയ്ക്കായി 150 കോടി രൂപ മുതൽമുടക്കും.

സാനിറ്ററിവെയർ, ബാത്ത് റൂം വാനിറ്റി/ഫർണിച്ചർ, ഫോസറ്റ്, ഫിറിങ്, കിച്ചൻ സിങ്ക്, ഇലക്‌ട്രോണിക് ടോയ്‌ലറ്റ്, പ്ലാസ്റ്റിക് സിസ്റ്റേൺ, പ്ലാസ്റ്റിക് സീറ്റ് കവർ, വെൽനെസ് ഉത്പന്നങ്ങൾ എന്നിവ അടങ്ങുന്നതാണ് പാരിവെയറിന്റെ ശ്രേണി.