സ്റ്റീൽ ക്ഷാമം ടൊയോട്ട അടുത്തമാസം ജപ്പാനിലെ ഉത്പാദനം നിർത്തിയേക്കും

Posted on: January 31, 2016

Toyota-Motor-Japan-Plant-Bi

ടോക്കിയോ : സ്റ്റീൽ ക്ഷാമം മൂലം ടൊയോട്ട മോട്ടോർ കോർപറേഷൻ ഫെബ്രുവരിയിൽ ജപ്പാനിലെ കാർ നിർമാണം നിർത്തിയേക്കും. ഐച്ചി സ്റ്റീൽ പ്ലാന്റിലുണ്ടായ സ്‌ഫോടനം കാർ നിർമാണത്തിനുള്ള സ്റ്റീൽ ഉത്പാദനത്തെ ബാധിച്ചതാണ് കാരണം. ഫെബ്രുവരി 6 വരെയുള്ള സ്റ്റീൽ സ്റ്റോക്കുണ്ടെന്നാണ് ടൊയോട്ടയുടെ വിശദീകരണം.

ടൊയോട്ടയുടെ ആഗോള ഉത്പാദനത്തിന്റെ 40 ശതമാനം ജപ്പാനിൽ നിന്നാണ്. 2015 ൽ 4 ദശലക്ഷം വാഹനങ്ങളാണ് ടൊയോട്ട ജപ്പാനിലെ പ്ലാന്റുകളിൽ ഉത്പാദിപ്പിച്ചത്. ഇതിൽ 46 ശതമാനം കയറ്റുമതി ചെയ്യുകയായിരുന്നു. പ്രതിദിനം 14,000 വാഹനങ്ങളാണ് ടൊയോട്ടയുടെ ജപ്പാനിലെ ഉത്പാദനം.