എൻ എസ് വിശ്വനാഥൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ

Posted on: June 28, 2016

N-S-Viswanathan-RBI-DG-Bigമുംബൈ : റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എൻ എസ് വിശ്വനാഥന്റെ നിയമനത്തിന് കാബിനറ്റിന്റെ അപ്പോയ്‌മെന്റ്‌സ് കമ്മിറ്റി അംഗീകാരം നൽകി. നാല് ഡെപ്യൂട്ടി ഗവർണർമാരാണ് ആർബിഐക്കുള്ളത്. 2014 ഏപ്രിൽ മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.

ആർബിഐയുടെ പ്രിൻസിപ്പൽ ചീഫ് ജനറൽമാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.