15
Wednesday
May 2024
May 2024
കെസിബിസി മാധ്യമ അവാർഡുകൾ സമ്മാനിച്ചു
Posted on: June 19, 2016
കൊച്ചി : കെസിബിസി മാധ്യമക്കമ്മീഷന്റെ മാധ്യമ അവാർഡ് വിതരണവും മാധ്യമദിനാഘോഷവും കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനംചെയ്തു. മാധ്യമക്കമ്മീഷൻ ചെയർമാൻ ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അവാർഡുകൾ സമ്മാനിച്ചു.
സാഹിത്യ അവാർഡ് പ്രഫ. ജോയിക്കുട്ടി പാലത്തുങ്കലിനും, മാധ്യമ അവാർഡ് റെജി ജോസഫിനും (ദീപിക), ദാർശനിക-വൈജ്ഞാനിക അവാർഡ് ഡോ. സ്കറിയ സക്കറിയയ്ക്കും, യുവപ്രതിഭ‘അവാർഡ് നിവിൻ പോളിക്കും സമ്മാനിച്ചു. ഗുരുപൂജാ പുരസ്കാരങ്ങൾ ഡോ. ജസ്റ്റിൻ പനക്കൽ, ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, ഡോ. ബിയാട്രിക്സ് അലക്സിസ്, ബ്രദർ മാവുരൂസ് മാളിയേക്കൽ, ജോസ് വരാപ്പുഴ എന്നിവരും ഏറ്റുവാങ്ങി.
പിഒസി ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. വർഗീസ് വള്ളിക്കാട്ട്, കെസിബിസി മാധ്യമക്കമ്മീഷൻ സെക്രട്ടറി ഫാ.ജോളി വടക്കൻ, ഫാ. ആന്റണി വിബിൻ എന്നിവർ പ്രസംഗിച്ചു.
News in this Section