കേരളത്തിൽ പ്രൈവറ്റ് റെമിറ്റൻസിന്റെ പങ്കിനെകുറിച്ച് സെമിനാർ

Posted on: June 18, 2016

IIM-Kozhikode-seminar-June-

കൊച്ചി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരവുമായി സഹകരിച്ച് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ പ്രൈവറ്റ് റെമിറ്റൻസിന്റെ പങ്കിനെകുറിച്ച് 25 ന് ഏകദിന സെമിനാർ സംഘടിപ്പിക്കും.

കോഴിക്കോട് കാമ്പസിൽ രാവിലെ ഒൻപതിന് ആർബിഐ റീജണൽ ഡയറക്ടർ എസ് എം എൻ സ്വാമി സെമിനാർ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0495-2809237/238 എന്നീ ടെലിഫോൺ നമ്പരുകളിൽ ഐഐഎംകെ റിസേർച്ച് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഇമെയിൽ : [email protected]