റെജി ജോസഫിന് കെ. ജയചന്ദ്രൻ സ്മാരക പുരസ്‌കാരം

Posted on: June 10, 2016

REJI-JOSEPH-Passport

കൽപറ്റ : വയനാട് പ്രസ് ക്ലബ് ഏർപ്പെടുത്തിയ 2015 ലെ കെ. ജയചന്ദ്രൻ സ്മാരക മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിനെ തെരഞ്ഞെടുത്തു. അട്ടപ്പാടിയിൽ മരണത്തിന്റെ താരാട്ട് ’എന്ന ലേഖന പരമ്പരയ്ക്കാണു പുരസ്‌കാരം. 10,001 രൂപയും സർട്ടിഫിക്കറ്റും ശിൽപ്പവും 20 ന് കൽപ്പറ്റ പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മാധ്യമ പ്രവർത്തകൻ എൻ.പി. രാജേന്ദ്രൻ, എഴുത്തുകാരായ ടി.പി രാജീവൻ, സി.എസ് ചന്ദ്രിക എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനായ റെജിക്ക് പത്രപ്രവർത്തനരംഗത്തെ മികവിന് ദേശീയ അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ ലഭിക്കുന്ന 67 മത്തെ പുരസ്‌കാരമാണിത്. ഭാര്യ ആഷ്‌ലി തെരേസ ജോസ്, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).