ഉമാംഗ് ബേദി ഫേസ് ബുക്ക് ഇന്ത്യ മേധാവി

Posted on: June 7, 2016

Umang-Bedi-Big

മുംബൈ : ഫേസ് ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക് ടറായി ഉമാംഗ് ബേദിയെ നിയമിച്ചു. മാനേജിംഗ് ഡയറക്ടറായിരുന്ന കൃതിഗ റെഡി യുഎസിലെ ഫേസ് ബുക്ക് ആസ്ഥാനത്തേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.

ഉമാംഗ് ബേദി നേരത്തെ അഡോബിന്റെ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടറായിരുന്നു. പ്രതിമാസം 150 ദശലക്ഷം ഇന്ത്യക്കാരാണ് ഫേസ് ബുക്കിൽ സജീവമായിട്ടുള്ളത്.

TAGS: Facebook | Umang Bedi |