15
Wednesday
May 2024
May 2024
അപ്പോളോ ടയേഴ്‌സ് മലേഷ്യയിൽ ഓഫീസ് തുറന്നു
Posted on: May 31, 2016
കുലാലംപൂർ : വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അപ്പോളോ ടയേഴ്‌സ് മലേഷ്യയിൽ ഓഫീസ് തുറന്നു. അപ്പോളോ ഏഷ്യ,പസഫിക്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക പ്രസിഡന്റ് സതീഷ് ശർമ്മ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മലേഷ്യയിലെ പാസഞ്ചർ കാർ, കമേർഷ്യൽ വെഹിക്കിൾസ് വിപണിയിൽ 90 ശതമാനമാണ് റേഡിയലൈസേഷൻ. മലേഷ്യയിലെ റീപ്ലേസ്‌മെന്റ് വിപണിയിൽ പങ്കാളിത്തം നേടാനായി മികച്ച സെയിൽസ്, സർവീസ് ടീമിനെയാണ് അപ്പോളോ ഒരുക്കിയിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സതീഷ് ശർമ്മ ചൂണ്ടിക്കാട്ടി.
News in this Section