നെടുമ്പാശേരിയിൽ റോബോട്ടിക് സുരക്ഷാ സംവിധാനം

Posted on: August 24, 2014

CIAL-RMI-9WT

കൊച്ചി അന്താരാഷ് ട്ര വിമാനത്താവളത്തിൽ അടുത്ത മാസം മുതൽ റോബോട്ടിക് സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. സ്‌ഫോടകവസ്തുക്കളും അപകടകരമായ രാസപദാർത്ഥങ്ങളും കൈകാര്യം ചെയ്യാനും ഉതകുന്ന റോബോട്ടിക് സംവിധാനമാണ് 12 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്നത്.

കാനഡയിൽ പെഡ്‌സ്‌കോ കമ്പനിയിൽ നിന്നുമാണ് റിമോട്ട് മൊബൈൽ ഇൻവെസ്റ്റിഗേറ്റർ (ആർഎംഐ-9ഡബ്ല്യുടി) ഇറക്കുമതി ചെയ്യുന്നത്. സംശയകരമായ ചരക്കുകൾ കൈകാര്യം ചെയ്യാനുതകുന്ന ത്രെട്ട് കണ്ടെയ്ൻമെന്റ് വെസലും (ടിസിവി) ഇതോടൊപ്പം ഉണ്ടാകും.