ജെറ്റ് എയർവേസിന്റെ റേറ്റിംഗ് ഇക്ര താഴ്ത്തി

Posted on: August 24, 2014

Jet--Airways-B

ക്രെഡറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്ര, ജെറ്റ് എയർവേസിന്റെ റേറ്റിംഗ് താഴ്ത്തി. 3,210 കോടി രൂപയുടെ ദീർഘകാല വായ്പാ ബാധ്യതയുള്ള ജെറ്റ് എയർവേസിന്റെ റേറ്റിംഗ് ബിബി യിൽ നിന്ന് ഡി യിലേക്കാണ് താഴ്ത്തിയിട്ടുള്ളത്.

വായ്പാ തിരിച്ചടവിൽ നേരിയ റിസ്‌ക്കുള്ള സ്ഥാപനങ്ങൾക്കാണ് ബിബി റേറ്റിംഗ്. വൈകാതെ കുടിശികക്കാരാവാൻ സാധ്യതയുള്ള സ്ഥാപനങ്ങൾക്കുള്ള റേറ്റിംഗാണ് ഡി. ജെറ്റിന്റെ 4,250 കോടിയുടെ ഹൃസ്വകാല വായ്പയുടെ റേറ്റിംഗ് ഇക്ര ഡി യിൽ നിന്ന് എ4 കാറ്റഗറിയിലേക്കു മാറ്റി. ഹൈ റിസ്‌ക് കാറ്റഗറിയാണ് എ4.

2014 മാർച്ചിൽ അവസാനിച്ച ധനകാര്യവർം ജെറ്റ് എയർവേസിന്റെ നഷ്ടം 3,668 കോടി രൂപയാണ്. മുൻവർഷം 485.50 കോടി രൂപയായിരുന്നു നഷ്ടം. ജെറ്റിന്റെ ഓഹരിമൂലധനത്തിൽ 50 ശതമാനം നരേഷ് ഗോയലിന്റെയും 24 ശതമാനം ഇത്തിഹാദ് എയർവേസിന്റേതുമാണ്.