നോക്കിയ 3.2 വിപണിയില്‍

Posted on: June 22, 2019


കൊച്ചി : എച്ച്. എം. ഡി. ഗ്ലോബല്‍ പുതിയ സ്മാര്‍ട്ട് ഫോണായ നോക്കിയ 3.2 പുറത്തിറക്കി. ബയോമെട്രിക് ഫേസ് അണ്‍ലോക്ക്, അഡാപ്റ്റീവ് ബാറ്ററി, ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍ തുടങ്ങിയവ നോക്കിയ 3.2 ലുണ്ട്.

പ്രീമിയം സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് രണ്ടു ദിവസത്തെ ബാറ്ററി ആയുസ്സുണ്ട്. 6.26 ഇഞ്ച് എച്ച്. ഡി. ഡിസ്‌പ്ലേ ആണുള്ളത്. നോക്കിയ സ്മാര്‍ട്ട് ഫോണുകളില്‍ നോട്ടിഫിക്കേഷന്‍ ലൈറ്റ് അടങ്ങുന്ന ആദ്യത്തെ ഫോണാണിത്.

ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണോടു കൂടി വരുന്ന നോക്കിയ 3.2 ല്‍ ആന്‍ഡ്രോയ്‌സ് 9 പൈസയാണ് ഉപയോഗിക്കുന്നത്. 2 -16 ജി.ബി ക്ക് 8,990 രൂപ. 3-32 ജിബിക്ക് 10, 790 രൂപ എന്നിങ്ങനെയാണ് വില.

TAGS: Nokia |