ടാറ്റാ മോട്ടോഴ്‌സ് ഇറാനിൽ കാർ നിർമ്മിക്കും

Posted on: May 23, 2016

Tata-Motors-car-plant-Big

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് ഇറാനിൽ കാർ നിർമാണം ആരംഭിക്കാൻ ഒരുങ്ങുന്നു. കരാറടിസ്ഥാനിൽ കാറുകൾ നിർമ്മിക്കുന്നതിന് ഇറാൻ ഖൊഡ്രോ കമ്പനിയുമായി പ്രാരംഭ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ പൂർണമായും ഘടകങ്ങളാക്കിയ യൂണിറ്റുകൾ അസംബ്ലിൾ ചെയ്ത് പുറത്തിറക്കും.

ടിയാഗോ, ബോൾട്ട്, സെസ്റ്റ് എന്നിവയുടെ പെട്രോൾ മോഡലുകളാകും വിപണിയിൽ എത്തിക്കുന്നത്. ഇറാൻ വിപണിയിൽ പ്രതിവർഷം ഒരു ലക്ഷം കാറുകൾ വിൽക്കാനാണ് ടാറ്റാ ലക്ഷ്യമിടുന്നത്.