ധർമ്മടത്ത് കനത്ത പോളിംഗ്

Posted on: May 16, 2016

Piinarayi-Vijayan-Big-a

കണ്ണൂർ : സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ കനത്ത പോളിംഗ്. ആറ് മണിക്കൂർ പിന്നിടുമ്പോൾ 49.2 ശതമാനമാണ് പോളിംഗ്. പിണറായി വിജയൻ രാവിലെ പിണറായി ആർ.സി.അമല സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്തു.

കെപിസിസി നിർവാഹക സമിതി അംഗം മമ്പറം ദിവാകരനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ മാനന്തേരിയാണ് എൻഡിഎ സ്ഥാനാർത്ഥി.