ടാറ്റാ ഗ്രൂപ്പിന്റെ പേറ്റന്റുകൾ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ഇരട്ടിയായി

Posted on: May 11, 2016

Tata-Group-Logo-big

കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ പ്രസിദ്ധീകരിച്ച പേറ്റന്റുകളുടെ എണ്ണം കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഇരട്ടിയായി. 2013-ൽ 3500 പേറ്റന്റുകൾ ഉണ്ടായിരുന്നത് 2015 അവസാനത്തോടെ ഏഴായിരമായി ഉയർന്നു. 2015-ൽ മാത്രം 2,000 ൽ അധികം പ്രസിദ്ധീകൃതമായ പേറ്റന്റുകളാണ് ടാറ്റാ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലുമായി ഫയൽ ചെയ്തിരിക്കുന്നത്.

കംപ്യൂട്ടേഷൻ, ഡാറ്റ പ്രോസസിംഗ്, മെറ്റീരിയൽസ്, കോട്ടിംഗ്, കാസ്റ്റിംഗ് ആൻഡ് വെഹിക്കിൾ പ്രൊപ്പൽഷൻ, കമ്യൂണിക്കേഷൻസ്, എൻജിൻ ഹൈബ്രിഡ്, ഫ്യൂവൽ ആൻഡ് കൺട്രോൾ തുടങ്ങിയ മേഖലകളിലാണ് ഈ പേറ്റന്റുകൾ ഉള്ളത്. 2014-2015 ൽ ടാറ്റാ ഗ്രൂപ്പിന്റെ ആകെ വിറ്റുവരവിന്റെ 2.7 ശതമാനം ഗവേഷണ വിഭാഗത്തിനു വേണ്ടിയാണ് മുടക്കിയത്. ഏകദേശം 17,896 കോടി രൂപ വരുമിത്.