ഹോണ്ട ബിആർ-വിക്ക് 4000 ലേറെ ബുക്കിംഗ്

Posted on: May 10, 2016

Honda-BR-V-white-Big

ന്യൂഡൽഹി : ഹോണ്ടയുടെ കോംപാക്ട് എസ്‌യുവിയായ ബിആർ-വിക്ക് 4,000 ലേറെ ബുക്കിംഗ് ലഭിച്ചു. മെയ് അഞ്ചിനാണ് ബിആർ-വി വിപണിയിൽ അവതരിപ്പിച്ചത്.

ബ്രിയോ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ബിആർ-വിക്ക് മികച്ച പ്രതികരണമാണ് വിപണയിൽ നിന്ന് ലഭിക്കുന്നതെന്ന് ഹോണ്ട കാർസ് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് & സെയിൽസ്) ജ്ഞാനേശ്വർ സെൻ പറഞ്ഞു. കോംപാക്ട് എസ് യു വി സെഗ്മെന്റ് 2015-16 ൽ 43 ശതമാനം വളർച്ചരേഖപ്പെടുത്തിയതായും അദേഹം ചൂണ്ടിക്കാട്ടി.