ഹോണ്ട ബിആർ-വി അവതരിപ്പിച്ചു

Posted on: May 5, 2016

Honda-BR-V-Big-aന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യയുടെ പുതിയ എസ് യു വി ബിആർ-വി അവതരിപ്പിച്ചു. പെട്രോളിന്റെ അഞ്ചും ഡീസലിന്റെ നാലും വേരിയന്റുകളാണ് പുറത്തിറക്കിയിട്ടുള്ളത്, 1.5 ലിറ്റർ ഐ വിടെക് (പെട്രോൾ), 1.5 ലിറ്റർ ഐ ഡിടെക് (ഡീസൽ) എൻജിൻ ഓപ്ഷനുകൾ തെരഞ്ഞെടുക്കാവുന്നതാണ്.

ഹോണ്ട ബിആർ – വി പെട്രോൾ വേരിയന്റുകളുടെ ഡൽഹി എക്‌സ്‌ഷോറൂം വിലകൾ : ഇ 8.75,000 രൂപ. എസ് 9,90,000 രൂപ. വി – 10,90,000 രൂപ. വിഎക്‌സ് – 11,84,000 രൂപ. വി ഓട്ടോമാറ്റിക് – 11,99,000 രൂപ.

ഡീസൽ വേരിയന്റുകളുടെ വില : ഇ- 9,90,000 രൂപ. എസ് – 10,99,000 രൂപ. വി – 11, 85,000 രൂപ. വിഎക്‌സ് – 12,90,000 രൂപ.