ഖത്തർ എയർവേസ് ഐഎജിയിലെ ഓഹരിപങ്കാളിത്തം ഉയർത്തി

Posted on: April 29, 2016

Qatar-Airways-fleet-Big

ദോഹ : ഖത്തർ എയർവേസ്, ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പിലെ (ഐഎജി) ഓഹരിപങ്കാളിത്തം ഉയർത്തി. നിലവിലുള്ള 9.99 ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് വർധിപ്പിച്ചത്.

ബ്രിട്ടീഷ് എയർവേസിന്റെ ഉടമകളാണ് ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ്. എർ ലിംഗസ് (അയർലൻഡ്), ഐബീരിയ, വൂളിംഗ് (സ്‌പെയിൻ) എന്നീ വിമാനക്കമ്പനികളും ഐഎജിയുടെ നിയന്ത്രണത്തിലാണ്.