ഇൻഡിഗോ കൊച്ചി – മസ്‌ക്കറ്റ് സർവീസ് ജൂൺ 21 മുതൽ

Posted on: April 26, 2016

IndiGo-Bus-big

കൊച്ചി : ഇൻഡിഗോ കൊച്ചിയിൽ നിന്ന് മൂന്ന് പുതിയ വിമാനസർവീസുകൾ ആരംഭിക്കുന്നു. കൊച്ചി- ചെന്നൈ സർവീസ് മെയ് രണ്ടു മുതലും കൊച്ചി – മസ്‌ക്കറ്റ് സർവീസ് ജൂൺ 21 മുതലും കൊച്ചി – ഹൈദരാബാദ് സർവീസ് ജൂൺ 22 മുതലും ആരംഭിക്കും.

കൊച്ചി – ചെന്നൈ സെക്ടറിൽ മൂന്നാമത്തെ നോൺ സ്‌റ്റോപ്പ് പ്രതിദിന സർവീസാണ് ഇൻഡിഗോ തുടങ്ങുന്നത്. പുലർച്ചെ 4.50 ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം (6E-227) രാവിലെ ആറ് മണിക്ക് ചെന്നൈയിലെത്തും. തിരിച്ച് രാത്രി 11 മണിക്ക് പുറപ്പെടുന്ന വിമാനം (6E-228) അർധരാത്രി 12.15 കൊച്ചിയിലെത്തും.

കൊച്ചി – മസ്‌ക്കറ്റ് ഫ്‌ളൈറ്റ് (6E – 83) വൈകുന്നേരം 6.55 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ഒമാൻ സമയം രാത്രി 9 ന് മസ്‌ക്കറ്റിൽ എത്തിച്ചേരും. തിരിച്ച് മസ്‌ക്കറ്റ് സമയം രാത്രി 10 മണിക്ക് പുറപ്പെട്ട് (6E -84) പുലർച്ചെ 3.05 ന് കൊച്ചിയിൽ എത്തിച്ചേരും.

കൊച്ചി – ഹൈദരാബാദ് വിമാനം ((6E-334) പുലർച്ചെ 5.15 ന് പുറപ്പെട്ട് രാവിലെ 6.50 ന് ഹൈദരാബാദിൽ എത്തും. തിരിച്ച് ഹൈദരാബാദിൽ നിന്നും വൈകുന്നേരം 4.20 ന് പുറപ്പെടുന്ന വിമാനം (6E-331) 5.55 ന് കൊച്ചിയിൽ എത്തും. ഈ സെക്ടറിലെ രണ്ടാമത്തെ നോൺസ്‌റ്റോപ്പ് ഡെയ്‌ലി സർവീസാണിത്.