വനിതകൾക്ക് അനുയോജ്യമായ തൊഴിൽദാതാക്കളിൽ ടിസിഎസും

Posted on: April 21, 2016

TCS-office-Bigമുംബൈ : വനിതകൾക്ക് അനുയോജ്യമായ യുകെയിലെ മികച്ച തൊഴിൽദാതാക്കളുടെ ലിസ്റ്റിൽ ടിസിഎസ് ഇടംപിടിച്ചു. ദി ടൈംസ് ആണ് വനിതകൾക്ക് അനുയോജ്യമായ 50 മികച്ച തൊഴിൽദാതാക്കളുടെ ലിസ്റ്റ് തയാറാക്കിയത്.

തൊഴിൽരംഗത്തെ മികവിനും നേതൃത്വ വളർച്ചയ്ക്കുമായി നിരവധി പരിശീലനപരിപാടികളാണ് വനിതകൾക്കായി ടിസിഎസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ആഗോളതലത്തിൽ ഒരു ലക്ഷത്തിലേറെ വനിതകളാണ് ടിസിഎസിൽ ജോലിനോക്കുന്നത്. ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ മൂന്നിലൊന്നു വനിതകളാണ്.