അപ്പോളോ ഹോസ്പിറ്റൽസ് 600 കോടിയുടെ വികസനം നടപ്പാക്കും

Posted on: April 20, 2016

Apollo-Hospitals-Logo-Big

അഹമ്മദാബാദ് : അപ്പോളോ ഹോസ്പിറ്റൽസ് നടപ്പ് ധനകാര്യവർഷം 600 കോടിയുടെ വികസനം നടപ്പാക്കും. വിശാഖപട്ടണത്തും നവി മുംബൈയിലുമായി പുതിയ രണ്ട് ആശുപത്രികൾ സ്ഥാപിക്കും.

പുതുതായി 600 കിടക്കകൾ ഈ വർഷം കൂട്ടിച്ചേർക്കപ്പെടുമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സംഗീത റെഡി പറഞ്ഞു. നിലവിൽ 8,400 കിടക്കകളാണ് അപ്പോളോ ശൃംഖലയിലുള്ളത്.