ഹോണ്ട ബിആർ-വി മെയ് 5 അവതരിപ്പിക്കും

Posted on: April 17, 2016

Honda-BR-V-Big-a

ന്യൂഡൽഹി : ഹോണ്ട കാർസിന്റെ 7 സീറ്റർ എസ് യു വി ബിആർ-വി മെയ് 5 ന് വിപണിയിൽ അവതരിപ്പിക്കും. രാജസ്ഥാനിലെ തപുക്കര പ്ലാന്റിലാണ് ബിആർ-വി നിർമ്മിക്കുന്നത്.

വിപണിയിലുണ്ടായേക്കാവുന്ന ഡിമാൻഡ് കണക്കിലെടുത്ത് തപുക്കര പ്ലാന്റിന്റെ ശേഷി ഇപ്പോഴത്തെ 1.2 ലക്ഷം യൂണിറ്റുകളിൽ നിന്ന് 1.8 ലക്ഷം യൂണിറ്റുകളായി വർധിപ്പിക്കും. പ്രീമിയം ഇന്റീരിയറും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കരുത്തുള്ള എൻജിനും ചേരുന്ന ബിആർ-വി വിപണി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഹോണ്ട കാർസ് സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) ജ്ഞാനേശ്വർ സെൻ പറഞ്ഞു.