ഗൂഗിൾ വൈഫൈ 10 സ്റ്റേഷനുകളിൽ

Posted on: April 15, 2016

Google-Wi-Fi-Big

ന്യൂഡൽഹി : ഗൂഗിളിന്റെ സൗജന്യ വൈഫൈ ഇന്റർനെറ്റ് സേവനം 10 റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ വർഷം മുംബൈ സെൻട്രലിലാണ് ആദ്യം അവതരിപ്പിച്ചത്. ഈ വർഷം 100 സ്റ്റേഷനുകളിൽ വൈഫൈ അവതരിപ്പിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.

ഇപ്പോൾ പൂനെ, ഭുവനേശ്വർ, ഭോപ്പാൽ, റാഞ്ചി, റായ്പൂർ, വിജയവാഡ, കച്ചെഗുഡ(ഹൈദരാബാദ്), എറണാകുളം ജംഗ്ക്ഷൻ, വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലും വൈഫൈ ലഭ്യാണ്. റെയിൽടെല്ലുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.