10
Friday
May 2024
May 2024
അഞ്ച് ഇന്ത്യൻ കമ്പനികൾ ഫോബ്സ് ഇന്നവേറ്റീവ് ലിസ്റ്റിൽ
Posted on: August 21, 2014
ഹിന്ദുസ്ഥാൻ യൂണിലിവറും ടിസിഎസും ഉൾപ്പടെ അഞ്ചു ഇന്ത്യൻ കമ്പനികൾ ഫോബ്സ് ഇന്നവേറ്റീവ് കമ്പനീസ് ലിസ്റ്റിൽ ഇടംപിടിച്ചു. ഹിന്ദുസ്ഥാൻ ലിവർ 14 ഉം ടിസിഎസ് 57 ഉം സ്ഥാനത്താണ്.
ടിസിഎസിനു തൊട്ടു പിന്നിൽ എൽ ആൻഡ് ടി (58), സൺഫാർമ (65) ബജാജ് ഓട്ടോ (96) എന്നിവയുമുണ്ട്. കാലിഫോർണിയയിലെ ക്ലൗഡ്കംപ്യൂട്ടിംഗ് സ്ഥാപനമായ സെയിൽസ്ഫോഴ്സാണ് നാലു വർഷമായി ഒന്നാം സ്ഥാനത്ത്. ലിസ്റ്റിലെ 41 സ്ഥാപനങ്ങൾ യുഎസിലും 29 കമ്പനികൾ യൂറോപ്പിൽ നിന്നുമുള്ളവയാണ്.
News in this Section